ഇസ്ലാമബാദ് : കൊടും ഭീകരനും ഹിസ്ബുൾ മുജാഹിദീൻ സ്ഥാപകനുമായ സയീദ് സലാഹുദ്ദീൻ പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ ഉന്നത സ്ഥാനീയനെന്നു വെളിപ്പെടുത്തുന്ന കത്ത് പുറത്ത്.സയ്യിദ് സലാഹുദ്ദീൻ പാക്കിസ്ഥാൻ ചാര സംഘടനയായ ഐ.എസ്.ഐയുടെ ഉന്നത സ്ഥാനീയനാണെന്നും രാജ്യത്തിനകത്ത് ഉള്ള ഏതൊരു സെക്യൂരിറ്റി ചെക്‌പോയിന്റിലും അദ്ദേഹത്തെ അനാവശ്യമായി തടഞ്ഞു നിർത്തരുതെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ടുള്ള രേഖയാണ് പുറത്തായത്.
ഇസ്ലാമാബാദിലെ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസാണ് ഈ രേഖ പുറത്തിറക്കിയിരിക്കുന്നത്.സലാഹുദീനെ അനാവശ്യമായ സുരക്ഷാ പരിശോധനകൾ കൊണ്ട് ബുദ്ധിമുട്ടിക്കരുതെന്ന് നിർദ്ദേശിക്കുന്ന കത്ത്, ഈ വർഷം ഡിസംബർ അവസാനം വരെ കാലാവധി ഉള്ളതാണ്.ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് അടക്കമുള്ള നിരവധി അന്താരാഷ്ട്ര സംഘടനകൾ പാകിസ്ഥാനെ കരിമ്പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നത് പരിഗണിക്കുന്ന സമയത്താണ് പാക് രഹസ്യാന്വേഷണ വിഭാഗത്തിന് അപ്രതീക്ഷിതമായി ഈ തിരിച്ചടി നേരിട്ടിരിക്കുന്നത്.
Discussion about this post