ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങൾ നിരീക്ഷണത്തിൽ പ്രവേശിച്ചു. ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേഡജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മന്ത്രിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയെ വി.വി.ഐപികള്‍ക്ക് വേണ്ടി തയ്യാറാക്കിയ മുറിയില്‍ പ്രവേശിപ്പിക്കും.
Discussion about this post