കൊച്ചി : സ്വർണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ ഇന്ന് എയർഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഇന്നു രാവിലെ 11 മണിക്ക് ഹാജരാകാൻ ബിനീഷിന് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്.
ബിനീഷിന് പങ്കാളിത്തമുള്ള കമ്പനികൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഈ നീക്കം.യുഎഫ്എക്സ് സൊല്യൂഷൻസ്, ബംഗളുരുവിലെ രണ്ട് കമ്പനികൾ എന്നിവയെക്കുറിച്ചാണ് എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്.2018-ൽ ആരംഭിച്ച യുഎഫ്എക്സ് സൊല്യൂഷൻസ് വഴി കമ്മീഷൻ ലഭിച്ചതായുള്ള സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലോടു കൂടിയാണ് ബിനീഷിന് കുരുക്കു മുറുകിയത്.
2015-ൽ രൂപീകരിക്കുകയും ഇടയ്ക്കു വച്ച് അപ്രത്യക്ഷമാവുകയും ചെയ്ത രണ്ട് കമ്പനികളിലും ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുണ്ട്. ഈ രണ്ടു കമ്പനികളും വാർഷിക റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.കള്ളപ്പണ ഇടപാടുകൾക്കും വിദേശ കറൻസി കൈമാറ്റത്തിനും തുടങ്ങിയ കടലാസ് കമ്പനികളെ മാത്രമാണ് ഇവയെന്നാണ് എൻഫോഴ്സ്മെന്റ് സംശയിക്കുന്നത്.
Discussion about this post