.മുംബൈ: ബാന്ദ്രയിലുളള തന്റെ വീടിനോട് ചേര്‍ന്നുളള കെട്ടിടം പൊളിച്ച് നീക്കിയ മുംബൈ കോര്‍പറേഷന്റെ നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണൗത്ത്. ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോയില്‍ ആണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ രൂക്ഷമായി വിമര്‍ശിച്ച് കങ്കണ രംഗത്തെത്തിയത്.
‘ഉദ്ദവ്..എന്റെ വീട് പൊഴിച്ചുമാറ്റിയതിലൂടെ എന്നോട് വലിയ പ്രതികാരം ചെയ്‌തു എന്നാണോ ഭാവം!!. ഇന്ന് എന്റെ വീട് തകര്‍ന്നു. നാളെ നിങ്ങളുടെ അഹങ്കാരം തകരും. ഇത് കാലചക്രമാണ്. സമയം ഒരിക്കലും ഒരുപോലെ നില്‍ക്കില്ല എന്ന് ഓര്‍ത്തിരിക്കണം.’ കങ്കണ വീഡിയോയില്‍ പറയുന്നു.
https://twitter.com/KanganaTeam/status/1303636961131782147?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1303636961131782147%7Ctwgr%5Eshare_3&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fkeralakaumudi-epaper-kaumudi%2Finnendeveedthakarnnunaleningaludeahangkaramthakarumudhdhavthakkareykkethireveediyomesejukalumayikangkanaranaud-newsid-n213373344
#DeathOfDemocracy pic.twitter.com/9jPsCDYYrH
— Kangana Ranaut (Modi Ka Parivar) (@KanganaTeam) September 9, 2020
Discussion about this post