ന്യൂഡൽഹി : ജമ്മുകശ്മീരിലെ അനന്ദ്നാഗിലുള്ള സിആർപിഎഫ് ബങ്കറിൽ ഭീകരർ ഗ്രനേഡാക്രമണം നടത്തിയതിനെ തുടർന്ന് രണ്ട് സൈനികർക്ക് പരിക്കേറ്റു.അനന്ത്നാഗ് നഗരത്തിലെ ലാൽ ചൗക്കിലുണ്ടായിരുന്ന സിആർപിഎഫിന്റെ 40ബി ബങ്കറിനു നേരെയാണ് ബുധനാഴ്ച ഭീകരവാദികൾ ഗ്രനേഡാക്രമണം നടത്തിയത്.
സിആർപിഎഫ് സൈനികർക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും ചികിത്സയ്ക്കായി ഇരുവരെയും ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.സംഭവം നടന്ന പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ തമ്പടിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരവാദികൾക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
Discussion about this post