ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച കേദാർനാഥ് ധാമിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.കേദാർനാഥിന്റെ വികസന പ്രവർത്തനങ്ങൾക്കായി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ അധികൃതരോട് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.മാത്രമല്ല, കൂടുതൽ തീർത്ഥാടകരെ ആകർഷിക്കുന്നതിനായി കേദാർനാഥിൽ പരിസ്ഥിതിസൗഹൃദ സൗകര്യങ്ങളൊരുക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ക്ഷേത്ര അധികൃതരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഇതിനു മുമ്പ് ജൂണിലും അദ്ദേഹം കേദാർനാഥിലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.അന്ന് വീഡിയോ കോൺഫറൻസിങിലൂടെയാണ് നരേന്ദ്രമോദി ക്ഷേത്രത്തിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്തത്.
Discussion about this post