കണ്ണൂർ : പൊന്ന്യം ബോംബ് സ്‌ഫോടന കേസ് അന്വേഷണം അട്ടിമറിക്കാൻ ഉന്നത തലത്തിൽ ഗൂഢനീക്കമെന്ന് ആക്ഷേപം. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താത്തതിനു പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടൊണ് ആക്ഷേപം. സംഭവത്തിൽ പ്രതികളുടെ മൊഴിയെടുക്കാൻ വൈകിയതും, യുവ നേതാവായ എം.എൽ.എയുടെ ഇടപെടലും ഉൾപ്പെടെയുള്ളവ ഇതിനു തെളിവാണ്.
പൊന്ന്യം ചുണ്ടങ്ങാപ്പൊയിൽ റോഡിലെ തെക്കേ തയ്യിൽ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് നിർമ്മാണത്തിനിടെ ആണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില് പോലീസ് രേഖകൾ പ്രകാരം മൂന്നു പേർക്കാണ് പരിക്കേറ്റത്. ഇവിടെ നടത്തിയ തെരച്ചിലിൽ നിർമ്മാണം പൂർത്തിയാക്കിയ 12 സ്റ്റീൽ ബോംബുകളും കണ്ടെടുത്തിരുന്നു. ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായിരുന്ന മാഹി അഴിയൂർ സ്വദേശി റമീഷ് (32), കതിരൂർ മനോജ് വധക്കേസിൽ ഉൾപ്പെട്ട ചുണ്ടങ്ങാപ്പൊയിൽ സ്വദേശി സജിലേഷ് എ സജൂട്ടി( 42), അഴിയൂർ കെ.ഒ.ഹൗസിൽ ധീരജ് (28)എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർക്കു പുറമെ, തലശ്ശേരിയിലെ സി.പി.എം വിമതനായ സി.ഒ.ടി നസീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊന്ന്യം വെസ്റ്റ് ചേരി പുതിയ വീട്ടിലെ കെ.അശ്വന്തും (22) കേസിലെ പ്രതിയാണ്. ഇവരിൽ മുഖ്യപ്രതി റമീഷ് ഉൾപ്പെടെയുള്ളവരുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനാൻ സാധിച്ചിട്ടില്ല. നാല് ദിവസത്തിനു ശേഷമാണ് സജൂട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതും പൂർണ്ണമായിട്ടില്ല. സംഭവ സ്ഥലത്തു കാവൽ നിന്നിരുന്ന അശ്വന്തിനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തതിനു പിന്നാലെ തലശ്ശേരി എം.എൽ.എ എ.എൻ.ഷംസീർ അന്വേഷണ ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചു സംസാരിച്ചതും സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.
സി.ഒ.ടി വധശ്രമക്കേസിൽ ആരോപണ വിധേയനായ ആളാണ് ഷംസീർ. ഷംസീറുമായി അടുത്ത ബന്ധമുള്ളയാളാണ് പിടിയിലായ അശ്വന്ത്.ബോംബ് നിർമ്മാണ കേന്ദ്രത്തിൽ ആറു പേർ ഉണ്ടായിരുുവെും ഇവരിൽ മൂു പേർ സ്‌ഫോടനം നട ഉടൻ പുഴയിൽ ചാടി രക്ഷപ്പെട്ടുവെന്നുമായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല് ഇപ്പോൾ അന്വേഷണ സംഘം നൽകുന്ന സൂചന സംഭവസ്ഥലത്ത് അഞ്ചു പേർ മാത്രമാണ് ഉണ്ടായിരുതെന്നാണ്. ബോംബ് സ്‌ഫോടനം നടന്നദിവസം വൈകുന്നേരം ഇതിനു തൊട്ടടുത്ത്, സജീവ സി.പി.എം പ്രവർത്തകനായ ഒരു യുവാവിന്റെ സംസ്‌കാരം നടിന്നിരുന്നു.
ആത്മഹത്യ ചെയ്തുവെന്നു പറയുന്ന ഇയാളുടെ ശവസംസ്‌കാരം പോലീസിനെ പോലും അറിയിക്കാതെയാണ് നടത്തിയതെന്നാണ് ആരോപണം. ഈ മരണം സംബന്ധിച്ച് ഒരു വാർത്തയും മാധ്യമങ്ങളിൽ വന്നതുമില്ല. ഈ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും തുടർ നടപടകളുണ്ടായില്ല.
സ്‌ഫോടനം നടന്ന് അര മണിക്കൂറിനു ശേഷമാണ് പോലീസിനു ഈ സ്ഥലത്ത് എത്താനായത്. ഇതിനകം തെളിവുകൾ മുഴുവൻ നശിപ്പിച്ച നിലയിലായിരുന്നു. സ്ഥലത്തു നിന്നും മാറ്റാൻ സാധിക്കാത്തതിനാലാണ് 12 ബോംബുകളെങ്കിലും കസ്റ്റഡിയിലെടുക്കാൻ സാധിച്ചത്. സ്‌ഫോടനം നടന്ന സ്ഥലത്തിനടുത്ത് പുഴക്കരയിൽ നിന്നും ഒരു മൊബൈൽ ഫോണ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സംഭവവുമായി ബന്ധമുള്ള ആളുടെതാണിതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ അന്വേഷണം നടന്നില്ല.
തെരഞ്ഞടുപ്പുകൾ മുന്നിൽ കണ്ട് വ്യാപക അക്രമം നടത്തുന്നതിനായി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബ് നിർമ്മാണം നടന്നതെന്ന് പകൽ പോലെ വ്യക്തമാണ്. നേരത്തെ സി.പി.എമ്മിനു വേണ്ടി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയ സംഘമാണ് ബോംബ് നിർമ്മാണത്തിൽ ഏർപ്പെട്ടതെന്നും നേതൃത്വത്തിന്റെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നത്. മാത്രമല്ല, പാനൂർ മേഖലയിലെ ബി.ജെ.പി – ആർ.എസ്.എസ് നേതാക്കളുടെ വീടുകൾക്കു മുന്നിൽ അപായ ചിഹ്നങ്ങൾ പതിച്ചതും ഈ ബോംബ് നിർമ്മാണവും തമ്മിൽ ബന്ധമുണ്ടെന്നാണ് കരുതുന്നത്.
സി.പി.എം ശക്തി കേന്ദ്രത്തിൽ നടക്കുന്ന ഈ ബോംബ് നിർമ്മാണത്തെക്കുറിച്ച് നേരത്തെ തന്നെ ചില സൂചനകൾ പുറത്തു വന്നിരുന്നുവെങ്കിലും ഇതേക്കുറിച്ച് യാതൊരു അന്വേഷണവും നടന്നില്ല. ബോംബ് നിർമ്മാണ കേസിൽ അറസ്റ്റിലായ സജിലേഷ് പോലീസിനു നൽകിയ മൊഴി, ഈ കേന്ദ്രത്തിലുണ്ടായിരുന്ന ആരെയും അറിയില്ലെന്നാണ്. പോലീസിനു നൽകേണ്ട മൊഴി, ഇവരെ കൃത്യമായി പഠിപ്പിച്ചിരുന്നുവെന്ന് വേണം കരുതാൻ. തലശ്ശേരി ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുത്.
പ്രത്യേക സംഘത്തെ അന്വേഷണം കൈമാറുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടപടിയായില്ല. തലശ്ശേരി, പാനൂർ മേഖലകളിൽ മുൻ വർഷങ്ങളിൽ നടന്ന ബോംബ് നിർമ്മാണ കേസുകളിൽ ഒരിക്കൽ പോലും കൃത്യമായ അന്വേഷണം നടക്കുകയോ യഥാർത്ഥ പ്രതികളെ അറസ്റ്റു ചെയ്യുകയോ ഉണ്ടായില്ലെന്നുംപരാതിയുണ്ട്.












