Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘എൽഡിഎഫും യുഡിഎഫും പരാജയ ഭീതിയിൽ‘; സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെക്കരുതെന്ന് കെ സുരേന്ദ്രൻ

by Brave India Desk
Sep 10, 2020, 03:58 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വെക്കാനുള്ള തീരുമാനത്തോട് പൂർണ്ണമായും വിയോജിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. എന്നാൽ നാലു മാസത്തെ മാത്രം കാലാവധിക്കായി സംസ്ഥാനത്ത് അസംബ്ലി ഉപതെരഞ്ഞെടുപ്പുകൾ ആവശ്യമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

എല്‍ഡിഎഫിനും യുഡിഎഫിനും പരാജയഭീതിയാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതികൂട്ടിലാക്കിയതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതുമെല്ലാം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്. സിപിഎമ്മിനും എല്‍ഡിഎഫിനും ജനവിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may like

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണമെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മാറ്റിവയ്ക്കണമെന്ന യുഡിഎഫിന്റെ നിലപാട് വിചിത്രമാണ്. യുഡിഎഫിനും പരാജയഭീതിയാണ്. കേണ്‍ഗ്രസ്സിനകത്തെ നേതൃത്വ പ്രശ്‌നങ്ങളും കേരള കോണ്‍ഗ്രസ്സ് മുന്നണിയില്‍ നിന്നും വിട്ടു പോയതും യു ഡിഎഫിനകത്തെ തമ്മലടിയുമാണ് അതിന് കാരണം. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള അഭിപ്രായം, അങ്ങനെയൊരു തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്നതാണ്. ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഇരു മുന്നണികളുടെയും പ്രശ്‌നമാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

സര്‍വ്വകക്ഷിയോഗത്തില്‍ ശക്തമായ നിലപാട് ബിജെപി അറിയിക്കും. തെരഞ്ഞെടുപ്പ് തീയതിയല്ല, രീതിയാണ് മാറ്റേണ്ടത്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനോടാണ് ബിജെപിയ്ക്ക് യോജിപ്പെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത വിഷയത്തിലും കെ സുരേന്ദ്രൻ നിലപാട് വ്യക്തമാക്കി. എകെജി സെന്ററിന്റെയും സര്‍ക്കാരിന്റെയും മറപിടിച്ചാണ് ബിനീഷ് കോടിയേരി എല്ലാ തട്ടിപ്പുകളും നടത്തിയിരിക്കുന്നത്. ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ  സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ നിലപാട് വ്യക്തമാക്കണം. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതു കൊണ്ടാണ് ബിനീഷ് കോടിയേരി വലയിലായത്. രാഷ്ട്രീയ ധാര്‍മ്മികത ഉണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവച്ച് കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണത്തിന് എല്ലാ വഴികളും തുറന്നുകൊടുക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags: k.surendranLocal Body Elections 2020
Share1TweetSendShare

Latest stories from this section

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

ഖുൽഅ് വഴി വിവാഹമോചനം; ഭാര്യ, ഭർത്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണ്ണവും നൽകണം!ഉത്തരവുമായി കണ്ണൂർ കുടുംബകോടതി

Discussion about this post

Latest News

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies