കാഞ്ഞങ്ങാട്: ബി.ജെ.പി -സി.പി.എം സംഘര്‍ഷത്തിനിടെ കാസര്‍ഗോഡ് കാഞ്ഞങ്ങാട് കൊളവയലില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കൊളവയല്‍ സ്വദേശികളായ ഷിജു, ശ്രീജിത്ത്, ശ്രീജേഷ്, രതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീജേഷിനെ മംഗലാപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന ജന്മാഷ്ടമി പരിപാടികളുടെ ഒരുക്കം സി.പി.എം പ്രവര്‍ത്തകര്‍ അലങ്കോലമാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണു സംഘര്‍ഷം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് ബി.ജെ.പി. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post