ന്യൂഡൽഹി : ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് 16,000 കോടി രൂപ അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നടപ്പിലാക്കാൻ പോകുന്ന വ്യത്യസ്ത പദ്ധതികൾ വഴി സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും ജനങ്ങളുടെ ജീവിതസൗകര്യവും മെച്ചപ്പെടുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എൽപിജി പൈപ്പ് ലൈൻ, എൽപിജി ബോട്ടിലിംഗ് പ്ലാന്റ്, ജലവിതരണം എന്നീ മേഖലകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതോടൊപ്പം പുതിയ റെയിൽവേ പാലം, റെയിൽവേ ലൈൻ, ദേശീയ പാത, പാലങ്ങൾ എന്നിവ നിർമ്മിക്കാനും കേന്ദ്രസർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. ഈ പദ്ധതികൾ നടപ്പിലാക്കുന്നതിനിടെ പ്രധാനമന്ത്രി ബിഹാറിലെ ജനങ്ങളുമായി സംവദിക്കും. ഒക്ടോബർ -നവംബർ മാസങ്ങളിൽ ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് 16,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുള്ളത്.
Discussion about this post