ന്യൂഡൽഹി : ചുഷൂലിലെ ഇന്ത്യൻ പോസ്റ്റുകൾക്കു സമീപം ചൈന പ്രകോപനപരമായ നീക്കങ്ങളാണ് നടത്തുന്നതെന്ന് റിപ്പോർട്ടുകൾ.ഇന്ത്യൻ സൈന്യം അക്രമമഴിച്ചു വിടാതെ അതിർത്തിയിൽ ചൈനയുടെ നീക്കങ്ങൾക്കെതിരെ പ്രതിരോധത്തിലൂന്നിയിട്ടുള്ള നയമാണ് സ്വീകരിച്ചിട്ടുള്ളത്.ചൈനയുടെ അതേ തന്ത്രം പ്രയോഗിച്ച് പാൻഗോങ്സോ തടാകത്തിന് ദക്ഷിണ തീരത്തുള്ള മലനിരകൾ ഇന്ത്യ പിടിച്ചെടുത്തത് ചൈനയെ വിളറി പിടിപ്പിച്ചിരിക്കുകയാണ്. ചൈനയുടെ സൈനിക നീക്കങ്ങൾ സമ്പൂർണ്ണമായി ദൃശ്യമാവുന്ന ഉയർന്ന മേഖലയിലാണ് ഇന്ത്യൻ സൈന്യം തമ്പടിച്ചിരിക്കുന്നത്.
സംഘർഷാവസ്ഥ സൃഷ്ട്ടിച്ച് ഇന്ത്യൻ അധീനതയിലുള്ള പ്രദേശങ്ങൾ പിടിച്ചെടുക്കുകയാണ് ചൈനയുടെ ലക്ഷ്യം. പ്രതിരോധത്തിലൂന്നിയുള്ള നയമാണ് സ്വീകരിക്കുന്നതെങ്കിലും.ഒരാക്രമണമുണ്ടായാൽ പ്രത്യാക്രമണം നടത്താൻ പൂർണസജ്ജമാണ് ഇന്ത്യൻ സൈന്യമെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു.
അതേസമയം, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് മോസ്കോയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.കൂടികാഴ്ച്ചയ്ക്കു ശേഷം പാംഗോങിൽ നിന്നും ചൈനീസ് സൈനികരെ പിൻവലിക്കുന്നതിനു രാജ്യം തയ്യാറാണെന്നാണ് വാങ് യി അറിയിച്ചിരുന്നത്.











