ചണ്ഡിഗഡ്: പഞ്ചാബിലെ ഫെറോസെപുര് ജില്ലയിലെ ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തി പ്രദേശത്തു നിന്നും എകെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ സുരക്ഷാ സേന കണ്ടെത്തി.
ബാഗില്‍ നിറച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ശനിയാഴ്ച രാവിലെയാണ് തോക്കുകള്‍ ബിഎസ്എഫ് കണ്ടെത്തിയത്. മൂന്ന് എക് 47 തോക്കുകളും രണ്ട് എം 16 റൈഫിളുകളും തിരകളുമാണ് ബാഗിലുണ്ടായിരുന്നത്.
ഫെറോസെപുരിലെ അബോഹര്‍ വഴി പാക്കിസ്ഥാനില്‍ നിന്നും ആയുധങ്ങള്‍ ഇന്ത്യയിലേക്കു കടത്തുവാനുള്ള ശ്രമമായിരുന്നു ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Discussion about this post