മലപ്പുറത്തു നിന്ന് തിരുവന്തപുരത്തേക്ക് പുറപ്പെട്ട മന്ത്രി കെ.ടി ജലീലിന് നേരെ വഴിനീളെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം.യുവമോർച്ചയുടെയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകർ യാത്രാമധ്യേ പലസ്ഥലങ്ങളിലും മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു. ആലപ്പുഴയിൽ വച്ച് രണ്ട് തവണ ജലീലിന്റെ വാഹനത്തിനു നേരെ ചീമുട്ടയെറിഞ്ഞു.
സ്വർണ്ണക്കടത്ത് കേസിൽ നയതന്ത്ര ബാഗേജ് പ്രോട്ടോകോൾ ലംഘനവുമായി ബന്ധപ്പെട്ട് ജലീലിനെ എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. മലപ്പുറത്ത് വളാഞ്ചേരിയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഉടൻ തന്നെ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ യുവമോർച്ച പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി കാണിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലേക്ക് മന്ത്രി പ്രവേശിച്ചപ്പോഴും കരിങ്കൊടി കാണിച്ച പ്രതിഷേധക്കാർ, വാഹനത്തിന് മുന്നിലേക്ക് എടുത്തു ചാടി മാർഗ്ഗ തടസം സൃഷ്ടിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Discussion about this post