ടിബറ്റ്: ഓഗസ്റ്റ് 29ന് രാത്രി അതിർത്തി ലംഘിച്ച് കടന്നു കയറാൻ ശ്രമിച്ച് ഒടുവിൽ പിന്തിരിഞ്ഞ് ഓടേണ്ടി വന്ന ചൈന സ്വപ്നത്തിൽ പോലും കണക്കു കൂട്ടാത്തതാണ് ടിബറ്റൻ അതിർത്തിയിൽ സംഭവിച്ചത്. ടിബറ്റിൽ സ്ഥിതി ചെയ്യുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയായ കൈലാസ മാനസരോവർ ഇന്ത്യൻ സേന പിടിച്ചെടുത്തതായാണ് പുതിയതായി പുറത്തു വരുന്ന വിവരം. ഒരു കാലത്ത് ഇന്ത്യൻ പ്രദേശമായിരുന്ന കൈലാസ പർവ്വതത്തിന്റെ ഭൂരിഭാഗവും വർഷങ്ങൾക്ക് മുൻപ് ചൈന കൈയ്യടിക്കിയിരുന്നു. കഴിഞ്ഞ മാസത്തെ ചൈനയുടെ അധിനിവേശ ശ്രമങ്ങളെ തുരത്തിയ ഇന്ത്യൻ സേന ചൈനക്ക് നൽകിയ തിരിച്ചടിയിൽ കൈലാസ പർവ്വതത്തിന്റെ ഭൂരിഭാഗവും ഇന്ത്യക്ക് സ്വന്തമാകുകയായിരുന്നു.
ശിവഭഗവാന്റെ വാസസ്ഥാനം എന്ന് ഹിന്ദു പുരാണങ്ങളിൽ പറയപ്പെടുന്ന കൈലാസ പർവ്വതം ടിബറ്റിന്റെ ഭാഗമായിരുന്നു. ടിബറ്റൻ ദേശീയതയെ ഒരു കാലത്തും അംഗീകരിക്കാതിരുന്ന ചൈന ഫലത്തിൽ കൈയ്യടക്കി വെച്ചിരുന്ന പുണ്യഭൂമിയാണ് നിർണ്ണായക നീക്കത്തിലൂടെ ഇന്ത്യ നേടിയെടുത്തത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ലഡാക്കിലെ അതിർത്തികളിൽ ചൈന നിരന്തരം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. പ്രകോപനങ്ങൾ പരമാവധി ചെറുത്ത ഇന്ത്യ ഒടുവിൽ സൈനികമായി പ്രതികരിക്കാൻ തുടങ്ങി. ചൈനക്ക് അപ്രതീക്ഷിത തിരിച്ചടി നൽകാൻ ഗതിവേഗമാർന്ന ഇന്ത്യൻ നീക്കങ്ങൾക്ക് സാധിച്ചു. പാംഗോംഗ് തടാകത്തിന് സമീപത്തെ ഡെപ്സാംഗിലും ഗാല്വനിലും ഗോഗ്രയിലും ചൈന നടത്തിയതിന് സമാനമായ കടന്നുകയറ്റ ശ്രമം പ്രതീക്ഷിച്ച് ജാഗരൂകരായി നിന്നതിനാലാണ് ആത്മവിശ്വാസത്തോടെ കൈലാസ പർവ്വത മേഖല സ്വന്തമാക്കാൻ ഇന്ത്യൻ സേനക്ക് സാധിച്ചത്.
യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപത്തെ ഫിംഗർ 2 വരെ തങ്ങളുടേതാണെന്നാണ് ചൈന അവകാശവാദം ഉന്നയിച്ചത്. എന്നാൽ ഫിംഗർ 8 വരെയുള്ള പ്രദേശങ്ങളുടെ നിജസ്ഥിതി തെളിവു സഹിതം ഇന്ത്യ വിശദീകരിച്ചു. ഹെൽമെറ്റ് ടോപ് മുതൽ ഫിംഗർ ഫോറും ബ്ലാക് ടോപും വരെ നീളുന്നതാണ് കൈലാസ നിരയുടെ അതിര്. ഹെൽമറ്റ് ടോപ്പ് ഫിംഗർ ഫോറുമായി ചേർന്നു കിടക്കുന്നതാണ്. അതിനാൽ അത് തങ്ങളുടേതാണെന്ന് ചൈന വാദിച്ചിരുന്നു. എന്നാൽ ഹെൽമറ്റ് ടോപ് യഥാർത്ഥ നിയന്ത്രണ രേഖക്ക് ഉള്ളിലാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇത് ചൈനയുടെ അവകാശവാദങ്ങളെ ഖണ്ഡിക്കുന്നതാണ്.
1962ലെ യുദ്ധത്തിന് ശേഷം ഇന്ത്യ മേഖലയിൽ വലിയ ശ്രദ്ധ ചെലുത്തിയിരുന്നില്ല. കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പ്രതികൂല ഘടകങ്ങളായിരുന്നു. എന്നാൽ സമീപകാലത്ത് മേഖലയിൽ ഇന്ത്യ നിർമ്മിച്ച പാതകൾ സേനാ നീക്കങ്ങളും സാധന സാമഗ്രികളുടെ ലഭ്യതയും സുഗമമാക്കി. ഇത് യഥാർത്ഥ സാഹചര്യങ്ങൾ നിലനിർത്താൻ സൈന്യത്തിന് പ്രചോദനം നൽകി.
1947ലെ കരാർ പ്രകാരം അതിർത്തിയായി തീരുമാനിക്കപ്പെട്ട തടകമാണ് പാംഗോംഗ് സോക്ക് പിന്നിലെ സ്പാംഗർ സോ. ഇവിടവും അക്സായ് ചിന്നിനോടൊപ്പം ചൈന കൈയ്യേറിയിരുന്നു. 1962ൽ പിടിച്ചെടുത്ത മേഖല ചൈന സ്വന്തമാക്കി വെച്ചിരിക്കുകയായിരുന്നു. യഥാർത്ഥത്തിൽ ഇന്ത്യൻ പ്രദേശമായ ചുശൂലാണ് സ്പാംഗർ ചുരം എന്ന പേരിൽ ചൈന കൈയ്യടക്കി വെച്ചിരുന്നത്. എന്നൽ ലഡാക്കിന്റെ ഹൃദയഭൂമിയായ ലേയിലേക്ക് പോകുന്ന പാത അത്രയ്ക്കും പ്രധാനമായതിനാൽ കൈവിട്ടു കളയാൻ സാധിക്കാത്ത വിധം ഇന്ത്യയുടേതായിരുന്ന ഈ പ്രദേശത്തിന്റെ നിജസ്ഥിതി വ്യക്തമാക്കിയ ഇന്ത്യ, ഇവിടെയും ന്യായമായ അവകാശവാദം വ്യക്തമാക്കുകയായിരുന്നു.
പാംഗോംഗ് സോ മുതൽ റേചിൻ ലാ വരെയുള്ള മേഖല നിയന്ത്രിക്കുന്നവർക്കാണ് കൈലാസ പർവ്വതത്തിന്റെ അതിരുകൾ നിയന്ത്രിക്കാൻ സാധിക്കുക. ഈ മേഖലയിൽ സ്വാധീനം നഷ്ടപ്പെടുന്നവർക്ക് ഭൂമിശസ്ത്രപരമായി പിന്മാറേണ്ടി വരുമെന്നതാണ് വസ്തുത.
ചൈനയെ സംബന്ധിച്ച് ചുശൂൽ ആക്രമിക്കുക വഴി സ്പാംഗർ ചുരം സ്വന്തമാണെന്ന് ബോധ്യപ്പെടുത്താമെന്ന ധാരണയുണ്ടായിരുന്നു. ഇവിടെ ടാങ്കുകളും സൈനിക വാഹനങ്ങളും ആയുധങ്ങളും റോക്കറ്റുകളും വിന്യസിച്ച് നിയന്ത്രണം സ്വന്തമാക്കാൻ ചൈന പദ്ധതിയിട്ടു. എന്നാൽ ഇതിനെയാണ് ദീർഘവീക്ഷണത്തോടെ തകർത്തു തരിപ്പണമാക്കാൻ ഇന്ത്യൻ സേനയുടെ മിന്നൽ പ്രതിരോധത്തിന് സാധിച്ചത്. സ്വാഭാവികമായി പിന്മാറേണ്ടി വന്ന ചൈനയുടെ മുറിവിൽ മുളകു പുരട്ടുന്നതായി തത്ഫലമായി ഇന്ത്യക്ക് കൈവന്ന കൈലാസ പർവ്വതത്തിന്റെ നിയന്ത്രണം.
1947 മുതൽ ചൈന തുടർന്നു വന്ന അധിനിവേശ ശ്രമങ്ങൾക്ക് സമീപകാലങ്ങളിൽ യോജിച്ച മറുപടിയാണ് ഇന്ത്യ നൽകി വരുന്നത്. എല്ലാ കാലത്തും കുതന്ത്രങ്ങളിലൂടെ കടന്നു കയറ്റം നടത്താനവില്ലെന്ന് ചൈനക്ക് ബോധ്യം വന്നപ്പോഴേക്കും തന്ത്രപ്രധാനമായ കൈലാസ പർവ്വതത്തിന്റെ നിയന്ത്രണം ഇന്ത്യ ഏറ്റെടുക്കുകായായിരുന്നു.
ശക്തമായ രാഷ്ട്രീയ സൈനിക നേതൃത്വങ്ങൾ സ്വീകരിക്കുന്ന നിലപാടുകൾക്ക് മുന്നിൽ അധിനിവേശ ശക്തികൾ പരാജയപ്പെടുമെന്ന ചരിത്രം വെളിപാടായി വ്യക്തമാക്കിയ ഇന്ത്യക്ക് കിട്ടിയ ഏറ്റവും വലിയ വരമായാണ് കൈലാസ മാനസരോവറിന്റെ നിയന്ത്രണം വ്യാഖ്യാനിക്കപ്പെടുന്നത്.
Discussion about this post