തിരുവനന്തപുരം : വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളെ പൊള്ളലേറ്റു മരിച്ച നിലയിൽ അച്ഛനു അമ്മയും മകളുമാണ് മരിച്ചത്.മൂവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്.
വർക്കലയ്ക്കടുത്ത് വെട്ടൂർ സ്വദേശികളായ ശ്രീകുമാർ (60), മിനി (55), അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിനെ പ്രാഥമിക നിഗമനം. മരണത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് പോലീസും അഗ്നിശമനസേനയും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post