നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായാണ് പ്രോസിക്യൂഷന്റെ ആക്ഷേപം. കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന് വഴി ദിലീപ് ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന് വാദം.ദിലീപിന് എതിരായ മൊഴി നല്കിയ ചില സാക്ഷികള്‍ കോടതിയില്‍ മൊഴിമാറ്റിയിരുന്നു. പിന്നാലെ ഒരു പ്രധാന സാക്ഷിയും മൊഴി മാറ്റിയതോടെയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് കോടതിയെ സമീപിച്ചത്.
തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന് വാദം. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിക്ക് നടന് ദിലീപുമായി അടുപ്പമുണ്ടെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് ആശ്രയിക്കുന്ന നിര്‍ണായക സാക്ഷിയാണ് ഇദ്ദേഹം.
സാക്ഷിയെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ ഉപാധികളോടെയായിരുന്നു ദിലീപിന് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യവ്യവസ്ഥയിലെ നിബന്ധനകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന് കോടതിയെ സമീപിച്ചിരിക്കുന്നത്.
Discussion about this post