ആത്മനിർഭർ ഭാരതിന്റെ ഭാഗമായി 2023 -ഓടെ വളം ഉല്പാദന രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തമാവുമെന്ന് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് വകുപ്പുമന്ത്രി ഡിവി സദാനന്ദ ഗൗഡ. രാജ്യത്തൊട്ടാകെ വളനിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി 40,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവ നടപ്പിലാകുന്നതോടെ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള വളങ്ങളുടെയും മറ്റും ഇറക്കുമതി കുറയ്ക്കാൻ സാധിക്കുമെന്ന് സദാനന്ദ ഗൗഡ പറഞ്ഞു.
ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോപ്പറേറ്റീവ് ലിമിറ്റഡ് കർണാടകയിലെ കർഷകർക്കായി സംഘടിപ്പിച്ച ‘സ്വയംപര്യാപ്ത ഇന്ത്യയും സ്വസ്ഥിര കാർഷികരംഗവും’ എന്ന വെബിനാറിൽ സംസാരിക്കുമ്പോഴാണ് 2023-ഓടെ വളം ഉൽപ്പാദനത്തിൽ ഇന്ത്യ സ്വയം പര്യാപ്തമാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. മാത്രമല്ല, ജൈവ വളങ്ങൾ ഉല്പാദിപ്പിക്കുന്നതിന് രാജ്യം കൂടുതൽ പ്രോത്സാഹനം നൽകുമെന്നും രാസവളങ്ങളെക്കാൾ ഉയർന്ന വിളവ് നൽകാൻ ജൈവവളങ്ങൾക്കു സാധിക്കുമെന്നും ഡിവി സദാനന്ദ ഗൗഡ കൂട്ടിച്ചേർത്തു
Discussion about this post