ഡൽഹി : ഇന്ത്യയുടെ ഭാഗങ്ങൾ പാകിസ്ഥാന്റേതാക്കി ചിത്രീകരിച്ച ഭൂപടം പ്രതിനിധികൾ ഉയർത്തിക്കാണിച്ചതിനെ തുടർന്ന് സഹകരണ സംഘടനയിൽ യോഗത്തിൽ നിന്നും ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി.എസ്.സി.ഒ പങ്ക് രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കളുടെ യോഗമാണ് ഇന്ത്യ ബഹിഷ്കരിച്ചത്. കശ്മീർ പ്രദേശങ്ങൾ പാകിസ്ഥാന്റെ അധീനതയിലാക്കി കാണിച്ചിരിക്കുന്ന വ്യാജ ഭൂപടം ഉപയോഗിച്ചതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്.
യോഗം നടത്താനുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് പാകിസ്ഥാന്റെ ഈ നടപടിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. വീഡിയോ കോൺഫറൻസിങ് വഴി നടന്ന വെർച്വൽ യോഗത്തിൽ റഷ്യയാണ് അധ്യക്ഷ സ്ഥാനം വഹിച്ചത്.ഇമ്രാൻ ഖാന്റെ പ്രത്യേക സെക്രട്ടറി മൊയ്‍ദ് ഡബ്ലിയു യൂസഫാണ് പാകിസ്ഥാനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഇന്ത്യൻ പ്രാതിനിധ്യം വഹിച്ചത് ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആയിരുന്നു.
Leave a Comment