ഡൽഹി : കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. തളർച്ച അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിൽ മന്ത്രിക്ക് രോഗം കണ്ടെത്തുകയായിരുന്നു. ഈ അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയിട്ടുള്ളവരെല്ലാം സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിതിൻ ഗഡ്കരി ട്വിറ്ററിൽ കുറിച്ചു.
സ്വയം ഐസൊലേറ്റ് ചെയ്യുകയാണെന്നും എല്ലാവരുടെയും അനുഗ്രഹത്താലും പ്രാർത്ഥനകളാലും തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്രമന്ത്രി ട്വീറ്റിൽ കൂട്ടിച്ചേർത്തു.
Discussion about this post