ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് പ്രധാനമന്ത്രിക്കായി രാഹുലിന്റെ ഒറ്റവരി ആശംസ.’ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു’ എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം കോവിഡ് വ്യാപന സാഹചര്യം ആയതിനാല്‍ പ്രധാനമന്ത്രിയുടെ പിറന്നാളിന് പതിവ് ആഘോഷചടങ്ങുകള്‍ ഉണ്ടായിരിക്കില്ല. 2014-ന് ശേഷമുള്ള എല്ലാ പിറന്നാള്‍ ദിനത്തിലും നരേന്ദ്ര മോദി അമ്മ ഹീരാബായിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ അതും പ്രധാനമന്ത്രി ഒഴിവാക്കിയിരിക്കുകയാണ്.
എന്നാൽ പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാള്‍ സേവനവാരമായി ആചരിക്കാനാണ് ബിജെപി തീരുമാനം. സെപ്റ്റംബര്‍ 20വരെ നീളുന്ന ‘സേവനവാര’ പരിപാടികളാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള പരിപാടികളാണ് രാജ്യത്താകമാനം നടത്തുന്നത്.
Wishing PM Narendra Modi ji a happy birthday.
— Rahul Gandhi (@RahulGandhi) September 17, 2020
Discussion about this post