ന്യൂഡൽഹി : ചൈനയ്ക്കെതിരെയുള്ള സാങ്കേതിക യുദ്ധം കടുപ്പിച്ച് ഇന്ത്യ. ആഭ്യന്തര രംഗത്തെ ഡിജിറ്റൽ വിപ്ലവത്തിന് തീവ്രത കൂട്ടാൻ ഏറ്റവും മികച്ച ഇന്ത്യൻ ആപ്പുകൾ കണ്ടെത്താൻ തുനിഞ്ഞിറങ്ങി കേന്ദ്രസർക്കാർ. ജനോപകാരപ്രദമായ ഏറ്റവും മികച്ച ആപ്പുകൾ കണ്ടെത്താൻ പരിശോധിക്കുന്നത് 7,000 അപേക്ഷകളാണ്. ഇക്കാര്യം കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു.
ഗാൽവാൻ അടക്കമുള്ള ഇന്ത്യൻ അതിർത്തികളിലെ ചൈനീസ് പ്രകോപനത്തിൽ പ്രതിഷേധിച്ച് 224 ചൈനീസ് ആപ്പുകളാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. രാജ്യസുരക്ഷയും പരമാധികാരവും സുരക്ഷിതമായി നിലനിർത്തുന്നതിനു വേണ്ടിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം ചൈനീസ് ആപ്പുകൾക്കെതിരെ കർശന നടപടി എടുത്തത്. ഇതിന് തൊട്ടുപിറകെയാണ് മികച്ച ഇന്ത്യൻ ആപ്പുകൾ കണ്ടെത്തുന്നതിനുള്ള ശ്രമം ഇന്ത്യ ഊർജിതമാക്കിയത്. രാജ്യത്തെമ്പാടും അലയടിച്ച ചൈനീസ് വിരുദ്ധ പ്രതിഷേധവും ഇതിന്റെ ആക്കം കൂട്ടിയിരുന്നു. തൽഫലമായാണ് 7,000 അപേക്ഷകൾ വിവരസാങ്കേതിക മന്ത്രാലയത്തിന് ലഭിച്ചത്
Discussion about this post