ന്യൂഡൽഹി : ബോളിവുഡിൽ 2 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഐറ്റം നമ്പറോ, റൊമാന്റിക്ക് സീനോ ലഭിക്കണമെങ്കിൽ സിനിമയുടെ നായകനൊപ്പം നായികമാർക്ക് കിടക്ക പങ്കിടേണ്ടി വരാറുണ്ടെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. നേരത്തെ, ഹിന്ദി സിനിമാ മേഖലയെ ചിലർ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കി നടിയും സമാജ്‌വാദി പാർട്ടി എംപിയുമായ ജയ ബച്ചൻ രംഗത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് കങ്കണയുടെ ഈ വെളിപ്പെടുത്തൽ.
ബോളിവുഡിൽ ഫെമിനിസത്തിനു തുടക്കം കുറിച്ചത് താനണെന്ന് കങ്കണ ട്വിറ്ററിൽ കുറിച്ചു. കങ്കണ ദിവസങ്ങൾക്കു മുമ്പ് ഹിന്ദി സിനിമാ മേഖലയിലെ 99 ശതമാനം താരങ്ങളും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന പ്രസ്താവന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയ ബച്ചൻ ബോളിവുഡിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചത്. രൺബീർ കപൂർ, രൺവീർ സിംഗ് അടക്കമുള്ള താരങ്ങളോട് രക്ത പരിശോധന നടത്തി കഴിയുമെങ്കിൽ താൻ പറയുന്നത് കളവാണെന്ന് തെളിയിക്കാനും കങ്കണ ആവശ്യപ്പെട്ടു.







