കാസര്‍ഗോഡ്: ജുവലറി നിക്ഷേപത്തട്ടിപ്പില്‍ എം സി കമറുദീന് എം എല്‍ എയ്ക്കെതിരെ രണ്ടുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചന്തേര സ്റ്റേഷനിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ കേസുകളുടെ എണ്ണം 53 ആയി. ഇതില്‍ പതിമൂന്ന് കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ശേഷിക്കുന്ന കേസുകളിലും ഉടന്‍ അന്വേഷണം ആരംഭിക്കുമെന്നാണ് അറിയുന്നത്.
ജുവലറി തട്ടിപ്പ് വിഷയം വിവാദമായതോടെ ലീഗ് നേതൃത്വം എം എല്‍ എയ്ക്കെതിരെ നടപടിയെടുത്തിരുന്നു. യു ഡി എഫ് ജില്ലാ ചെയര്മാന് സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കുകയായിരുന്നു.
എം എല്‍ എയ്ക്കെതിരെ പരാതി ഉയര്‍ന്നെങ്കിലും ആദ്യം നടപടിയെടുക്കാന്‍ പാര്‍ട്ടിനേതൃത്വം തയ്യാറായില്ല. ഒടുവില്‍ ഏറെ പരാതികള്‍ക്കും സമ്മര്ദ്ദനങ്ങള്ക്കും ഒടുവിലാണ് നടപടിയെടുത്തത്.
Discussion about this post