ഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തി വിഷയത്തില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ പിന്തുണ നല്‍കാതെ മറ്റുപാര്‍ട്ടികള്‍. അതിര്‍ത്തി സംഘര്‍ഷം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ദേശത്തോട് പ്രതിപക്ഷത്തെ പല പാര്‍ട്ടികളും വിയോജിച്ചതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്.
ലോക്സഭയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്ക് ശേഷം വിഷയം ചര്‍ച്ച ചെയ്യാനുള്ള കോണ്‍ഗ്രസ് നീക്കം സ്പീക്കര്‍ ഇടപെട്ട് തടഞ്ഞിരുന്നു. നിര്‍ണായക ഘട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടായി സൈന്യത്തിന് പിന്നിലുണ്ടെന്ന സന്ദേശം നല്‍കുകയാണ് വേണ്ടതെന്നും ഈ ഘട്ടത്തില്‍ സൈനിക നീക്കത്തെക്കുറിച്ചുള്ള ചര്‍ച്ച അനുചിതമാണെന്നുമുള്ള നിലപാടായിരുന്നു ലോക്സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള സ്വീകരിച്ചത്. ഇതിനെ പിന്തുണയ്ക്കുന്ന രീതിയായിരുന്ന മറ്റു പ്രതിപക്ഷ കക്ഷികള്‍ സ്വീകരിച്ചത്.
Discussion about this post