Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പ്രതിച്ഛായ വർദ്ധിപ്പിക്കാൻ അതിർത്തിയിൽ പ്രശ്നമുണ്ടാക്കി; ഇന്ത്യൻ പ്രതിരോധത്തിന് മുന്നിൽ പിന്തിരിഞ്ഞോടിയ ഷീ ജിൻ പിംഗിന്റെ രാഷ്ട്രീയ ഭാവി തുലാസ്സിലെന്ന് അമേരിക്കൻ മാധ്യമം

by Brave India Desk
Sep 18, 2020, 04:10 pm IST
in International
Share on FacebookTweetWhatsAppTelegram

പാർട്ടിക്കുള്ളിലും ജനങ്ങൾക്കിടയിലുമുള്ള പ്രതിച്ഛായ വർദ്ധിപ്പിക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു അതിർത്തിയിൽ മനപ്പൂർവ്വം സംഘർഷമുണ്ടാക്കാനുള്ള ചൈനയുടെ നീക്കമെന്ന് അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചൈനയുടെ പ്രകോപനങ്ങൾക്കെതിരെ ഇന്ത്യൻ സേന നടത്തിയ ചെറുത്തു നിൽപ്പും അപ്രതീക്ഷിത തിരിച്ചടിയും പിംഗിന്റെ പ്രതീക്ഷ തെറ്റിച്ചു. ഇന്ത്യക്ക് മുന്നിൽ ചൈനീസ് സൈന്യത്തിന് തോറ്റ് പിന്മാറേണ്ടി വന്നതോടെ ഷീ ജിൻ പിംഗിന്റെ രാഷ്ട്രീയ ഭാവി തുലാസ്സിലായതായും റിപ്പോർട്ടിൽ പറയുന്നു.

തായ്വാൻ വിഷയത്തിൽ അമേരിക്കയുമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളും വ്യാപാര യുദ്ധത്തിലെ തിരിച്ചടിയും ചൈനീസ് ജനതയ്ക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയോട് ഏറ്റ തിരിച്ചടിയും കൂടിയായതോടെ യുവജനങ്ങൾ ഷീ ജിൻ പിംഗിന്റെ നേതൃത്വത്തിൽ അസംതൃപ്തരാണെന്നും അമേരിക്കൻ മാധ്യമം ന്യൂസ് വീക്ക് നിരീക്ഷിക്കുന്നു.

Stories you may like

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

ജൂൺ 15ന് അതിർത്തിയിൽ കടന്നു കയറാൻ ചൈന ശ്രമിച്ചപ്പോൾ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചുവെങ്കിലും കനത്ത ആൾനാശം ചൈനക്ക് സംഭവിച്ചതും അത് അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തതും ഷീ ജിൻ പിംഗിന് നാണക്കേടായി. ഗാല്വൻ സംഘർഷത്തിൽ 43 ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ പരിക്കേറ്റ പട്ടാളക്കാർ കൂടി മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണ സംഖ്യ 60 ആയി ഉയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ കഴിഞ്ഞ മാസം ചൈന നടത്തിയ പ്രകോപനത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകിയ ഇന്ത്യ, വർഷങ്ങൾക്ക് മുൻപ് നഷ്ടമായ പ്രദേശങ്ങൾ ചൈനയിൽ നിന്നും തിരിച്ചു പിടിച്ചു. ഇന്ത്യൻ സേനയുടെ നീക്കത്തിൽ പതറിയ ചൈനീസ് പട പിന്തിരിഞ്ഞോടിയതോടെ തന്ത്രപ്രധാനമായ മേഖലകളുടെ നിയന്ത്രണം ഇന്ത്യ ഏറ്റെടുക്കുകയായിരുന്നു.

ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിൽ നിന്നും ഇത്രയും ശക്തമായ ഒരു തിരിച്ചടി ചൈനക്ക് ലഭിക്കുന്നത്. കടന്നുകയറ്റക്കാർക്ക് ഒരു പഴുതും നൽകാതെയാണ് ഇന്ത്യ പോരാട്ടം നടത്തിയത്. ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്ന ശക്തമായ നിലപാട് സൈന്യം അതിർത്തിയിൽ പ്രാവർത്തികമാക്കുമ്പോൾ ദുർബലനായ ഭരണാധികാരി എന്ന ആക്ഷേപത്തിലേക്ക് നീങ്ങുകയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി തലവൻ കൂടിയായ ഷീ ജിൻ പിംഗ്.

അടുത്തത്തയിടെ നടന്ന ഷാംഗ്ഹായ് കോർപ്പറേഷൻ ഉച്ചകോടിയിൽ ഇന്ത്യ ചൈനയോട് ശക്തമായ നിലപാട് വ്യക്തമാക്കിയിരുന്നു. നിയന്ത്രണ രേഖയിൽ സമാധാനം ഉറപ്പ് വരുത്തണമെങ്കിൽ അടിയന്തരമായി സേനാ പിന്മാറ്റം സാധ്യമാക്കണമെന്നും കരാറുകൾ കൃത്യമായി പാലിക്കപ്പെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര വേദികളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഇന്ത്യ അതിർത്തിയിലും സമാനമായ നിലപാട് തന്നെയാണ് നടപ്പിലാക്കുന്നത്. ഇത് ഷീ ജിൻ പിംഗിനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ജനപിന്തുണയിൽ കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് അന്താരാഷ്ട്ര വിലയിരുത്തൽ.

Tags: chinaindiaXi Jin Ping
Share17TweetSendShare

Latest stories from this section

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ പറ്റില്ലെന്ന് പ്രഖ്യാപനം

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies