ഡല്‍ഹി : നേരത്തെയുള്ള യുദ്ധ പരാജയങ്ങള്‍ ഓര്‍മിച്ചുകൊണ്ടേ പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരെ പോരിനിറങ്ങാവൂവെന്ന് ഇന്ത്യന്‍ പ്രതിരോധ വിദഗ്ധന്‍ മേജര്‍ ജനറല്‍ (റിട്ട) എസ്.ആര്.സിന്‍ഹോ. ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന പാക്ക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അവര്‍ ബോധമില്ലാതെയാണ് സംസാരിക്കുന്നത്. അവര്‍ ചരിത്രം കാണുന്നില്ല. ഇന്ത്യയുമായി ഇടപെടുമ്പോള്‍ ചരിത്രം വായിക്കണം. ഇതാദ്യമായല്ല പാക്കിസ്ഥാന് ഇത്തരം ഭീഷണികള്‍ പുറപ്പെടുവിക്കുന്നത്, സിന്‍ഹോ പറഞ്ഞു.
1965ലേതുപോലെ യുദ്ധം നടക്കുകയാണെങ്കില്‍ ഇന്ത്യ അന്ന് അനുഭവിച്ചതിലും കൂടുതല്‍ ഇന്ന് അനുഭവിക്കുമെന്നായിരുന്നു പാക്ക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഭീഷണിപ്പെടുത്തിയത്. ഈ നഷ്ടം ഇന്ത്യ ദശാബ്ദങ്ങളോളം ഓര്‍മിക്കുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.
പാക്കിസ്ഥാന് ആണവശക്തിയാണെന്നും ഇന്ത്യയുടെ ഭീഷണി നേരിടാന്‍ തങ്ങള്‍ക്കറിയാമെന്നും പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസും നേരത്തെ ഭീഷണി പ്രസ്താവന ഇറക്കിയിരുന്നു.
Discussion about this post