ഡൽഹി: ജമ്മു കശ്മീരിൽ അതിർത്തി വഴി ആയുധങ്ങളും ലഹരി വസ്തുക്കളും കടത്താനുള്ള ഭീകരരുടെ ശ്രമം സൈന്യം തകർത്തു. അന്തർദ്ദേശീയ അതിർത്തി വഴി ആയുധവുമായി എത്തിയ ഭീകരരെ ബി എസ് എഫ് കൈയ്യോടെ പിടികൂടുകയായിരുന്നു.
ഭീകരരിൽ നിന്ന് നിരവധി തോക്കുകളും 58 പാക്കറ്റ് ലഹരി വസ്തുക്കളും പിടികൂടി. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ആയുധങ്ങളുമായി വന്ന മൂന്ന് ഭീകരരെ സംയുക്ത നീക്കത്തിലൂടെ ജമ്മു കശ്മീർ പൊലീസും സൈന്യവും ചേർന്ന് പിടികൂടിയിരുന്നു.
രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് ഇത്തരത്തിൽ അതിർത്തി വഴി കടത്താൻ ശ്രമിച്ച ആയുധങ്ങൾ സൈന്യം പിടികൂടുന്നത്. ഡ്രോണുകൾ വഴി അതിർത്തിയിലേക്ക് മയക്കുമരുന്നുകളും ആയുധങ്ങളും എത്തിക്കാനുള്ള പാക് ഭീകരരുടെ ശ്രമങ്ങൾ നിരന്തരം സൈന്യം തകർക്കാറുണ്ട്.
Discussion about this post