കൊല്‍ക്കത്ത: വിശ്വകര്‍മ്മ പൂജയുടെ ഭാഗമായി നടന്ന ആഘോഷങ്ങള്‍ക്കിടയില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ നടത്തിയ ആക്രമണത്തിൽ ഒരു ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടു. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപ്പൂറില് ഇന്നലെയാണ് സംഭവം.
ദീപക് മൊണ്ഡാല് (40)ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നാടന്‍ ബോംബ് പൊട്ടിയാണ് മരണം. ആക്രമണസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചു.
പ്രദേശത്തെ പ്രമുഖ ബിജെപി പ്രവര്‍ത്തകനായ മൊണ്ഡാലിനെ ടിഎംസി ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ബിജെപി പ്രവര്‍ത്തകർ ആരോപിച്ചു.
കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രതിഷേധിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post