യുവതലമുറയിൽ പലരുടെയും ലക്ഷ്യം സിവിൽ സർവീസ് ആണ്. ചിലർക്ക് ഐഎഎസ് ചിലർക്ക് ഐപിഎസ് എന്നിങ്ങനെ പല ലക്ഷ്യങ്ങളും ഉണ്ടായിരിക്കാം. എന്നാൽ ഈ ലക്ഷ്യങ്ങളിലേക്ക് എത്തണമെങ്കിൽ വെറുതെ ആഗ്രഹിച്ചാൽ മാത്രം പോരാ. വളരെ കടുത്ത പരീക്ഷകളിലൂടെ കടന്നുപോയാണ് ഓരോ വ്യക്തിയും സിവിൽ സർവീസ് യോഗ്യത നേടുന്നത്. സിവിൽ സർവീസ് യോഗ്യത നേടാനായി നിർണായക പങ്കുവഹിക്കുന്നത് യു പി എസ് സി മെയിൻ പരീക്ഷയാണ്. ഈ പരീക്ഷയിൽ നിശ്ചിത മാർക്കുകൾ വാങ്ങിയാൽ മാത്രമേ അടുത്ത കടമ്പകളിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ.
യുപിഎസ്‌സി പ്രിലിമിനറിയുടെ CSAT പരീക്ഷയിലാണ് കണക്കിന് പ്രാധാന്യം നൽകുന്നത്. കണക്ക് പരീക്ഷയിൽ 33 ശതമാനം മാർക്ക് നേടിയാൽ മാത്രമേ CSAT പരീക്ഷ എന്ന വലിയ കടമ്പ കടക്കാൻ സാധിക്കുകയുള്ളൂ. കണക്ക് പരീക്ഷയിൽ ഉൾപ്പെടുന്ന പ്രധാന വിഷയങ്ങൾ വിസ്തീർണ്ണം, ചുറ്റളവ് മുതലായവ ഉൾപ്പെടെയുള്ള ജ്യാമിതി, ഡാറ്റ വ്യാഖ്യാനം,
വേഗത, സമയം, ദൂരം, ജോലി,
രേഖീയ സമവാക്യം, പോളിനോമിയൽസ്, ഫാക്‌ടറൈസേഷൻ, നമ്പർ സിസ്റ്റം, ശരാശരി, ശതമാനം, ലാഭം നഷ്ടം, പലിശ, കൂട്ടുപലിശ,
കോർഡിനേറ്റ് ജ്യാമിതി, ഗണിത പുരോഗതി, അനുപാത വ്യതിയാനം എന്നിവയാണ്.
മെയിൻ പരീക്ഷയിലും വ്യക്തിത്വ പരീക്ഷയിലും ഉദ്യോഗാർത്ഥികൾ നേടിയ മാർക്ക് ആണ് സിവിൽ സർവീസ് പ്രവേശനത്തിനുള്ള മെറിറ്റിൻ്റെ അന്തിമ ക്രമം നിർണ്ണയിക്കുന്നത്. ഈ മെയിൻ പരീക്ഷയിൽ കണക്ക് നിർബന്ധമുള്ള വിഷയമല്ല. മെയിൻ പരീക്ഷയിൽ യോഗ്യതാ പേപ്പറുകളും മെറിറ്റിനായി കണക്കാക്കുന്ന മറ്റ് പേപ്പറുകളുമാണ് ഉൾപ്പെടുന്നത്. യോഗ്യതാ പേപ്പറുകളെ എ, ബി എന്നിങ്ങനെ തിരിച്ചിരിക്കുന്നു . ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൻ്റെ ഭാഗമായ ഇന്ത്യൻ ഭാഷകളെക്കുറിച്ചാണ് പേപ്പർ എ . എട്ടാം ഷെഡ്യൂളിൽ നൽകിയിരിക്കുന്ന ഇന്ത്യൻ ഭാഷകളിൽ ഏതെങ്കിലും ഒന്ന് ഉദ്യോഗാർത്ഥികൾക്ക് തിരഞ്ഞെടുക്കാം. രണ്ടാമതായുള്ള പേപ്പർ ബി ഇംഗ്ലീഷ് ഭാഷയാണ്. മെയിൻ പരീക്ഷ പാസാകുന്നതിന് അപേക്ഷകർ ഓരോ യോഗ്യതാ പേപ്പറിലും കുറഞ്ഞത് 25% മാർക്ക് എങ്കിലും നേടിയിരിക്കണം.
Discussion about this post