ന്യൂഡൽഹി : ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരായ ഖാലിസ്ഥാൻ ഭീഷണിയെ യുഎസ് ഭരണകൂടം വളരെ ഗൗരവതരമായി തന്നെ കാണുന്നു എന്ന് യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ഇന്ത്യൻ നയതന്ത്രജ്ഞർക്കോ നയതന്ത്ര കേന്ദ്രങ്ങൾക്കോ എതിരായ ഏതൊരു ക്രിമിനൽ ഭീഷണികളെയും പ്രവൃത്തികളെയും യുഎസ് എതിർക്കുകയും കർശനമായ നടപടി സ്വീകരിക്കുകയും ചെയ്യും എന്നും എറിക് ഗാർസെറ്റി വ്യക്തമാക്കി.
ഖാലിസ്ഥാൻ ഭീഷണികൾക്കെതിരായ അന്വേഷണം ഏകോപിപ്പിക്കുന്നതിലും ഉദ്യോഗസ്ഥരെയും നിയമപാലകരെയും ഉത്തരവാദിത്വത്തോടെ നിർത്തുന്നതിലും ആഴത്തിലുള്ള നടപടികൾ തന്നെ യുഎസ് സ്വീകരിക്കുമെന്ന് ഉറപ്പു നൽകുന്നു. ഗുർപത്വന്ത് സിംഗ് പന്നുവിനെ കൊലപ്പെടുത്താൻ ഉള്ള ഗൂഢാലോചനയുടെ അന്വേഷണം ഇന്ത്യയും യുഎസ് ചേർന്ന് ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ട് എന്നും എറിക് ഗാർസെറ്റി അഭിപ്രായപ്പെട്ടു.
ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ കാര്യങ്ങളെ പക്വതയോടെ സമഗ്രമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിലൂടെ ഈ അഭിപ്രായവ്യത്യാസം പരിഹരിക്കാവുന്നതാണ്. യുഎസിലെ സർവ്വകലാശാലകളിൽ നടക്കുന്ന പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ജനാധിപത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നതാണെന്നും ഗാർസെറ്റി വ്യക്തമാക്കി.
Discussion about this post