ഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ 93,356 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഈ സമയത്ത് 86,961 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്.
രോഗമുക്തരുടെ എണ്ണം ഉയര്‍ന്നതോടെ, രോഗമുക്തി നിരക്ക് 80 ശതമാനം കടന്നു. രോഗമുക്തി നിരക്ക് 80.11 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 44 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 43,96,399 പേരാണ് രോഗമുക്തി നേടിയത്. ചികിത്സയിലുളളത് 10 ലക്ഷത്തില്‍ അധികമാണ്.
ആഗോളതലത്തില്‍ രോഗമുക്തിയില്‍ ഇന്ത്യയുടെ പങ്ക് 19 ശതമാനം വരും. ലോകരാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന രോഗമുക്തി ഇന്ത്യയുടേതാണ്. അമേരിക്കയെയും മറി കടന്നാണ് ഇന്ത്യ മുന്നിലെത്തിയത്.
Discussion about this post