കണ്ണൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മത അധ്യാപകൻ മരിച്ചു. രാമന്തളി പാലക്കോട് ഓലക്കാലിലെ അബ്ദുൾ റഹ്മാൻ മുസല്യാർ പൊന്മാനിച്ച (63)യാണ് മരിച്ചത്. തലശ്ശേരി കോവിഡ് സെൻ്ററിൽ ചികിത്സയിലായിരുന്നു.
അർബുദ രോഗബാധിതനായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.തുടർന്ന് കോവിഡ് സെൻ്ററിലേക്ക് മാറ്റുകയായിരുന്നു. ഇരിക്കൂർ പെടയങ്ങോട് സ്വദേശിയാണ്.
ദീർഘകാലം എട്ടിക്കുളം മദ്രസയിൽ മുഅല്ലിം ആയിരുന്നു. പി.കെ.പി ഉസ്താദിൻ്റെ പ്രധാന ശിഷ്യരിൽ ഒരാളാണ്. ഭാര്യ ശരീഫ. മക്കൾ റഷാദ്, സുഹ്റ, റാഷിദ, തശ്റീഫ. മരുമക്കൾ നൂറുദ്ദീൻ എട്ടിക്കുളം, സലാഹുദ്ദീൻ മുട്ടം, മുനീർ കവ്വായി












