ന്യൂഡൽഹി : ഐക്യരാഷ്ട്ര സംഘടനയുടെ സുപ്രധാന ഘടകമായ രക്ഷാസമിതിയിൽ ഇന്ത്യയെ സ്ഥിരാംഗമാക്കുന്നതിനെ സമിതിയിലെ നാല് അംഗങ്ങൾ പിന്തുണയ്ക്കുന്നതായി കേന്ദ്രസർക്കാർ.വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യു.എൻ സുരക്ഷാ സമിതിയിൽ അഞ്ച് സ്ഥിരാംഗങ്ങൾ ആണുള്ളത്.
അടുത്ത സ്ഥിരാംഗത്തെ നിയമിക്കുന്നതിൽ ഇന്ത്യയ്ക്ക് പ്രഥമ പരിഗണനയാണ് ഉള്ളതെന്നും, അഞ്ചു സ്ഥിരാംഗങ്ങൾ 4 പേരും ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.നിലവിൽ രക്ഷാ സമിതിയിൽ, അഞ്ച് സ്ഥിരാംഗങ്ങളും പത്ത് താൽക്കാലിക അംഗങ്ങളുമാണുള്ളത്.
Discussion about this post