സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസിൽ നടി ദിയ മിർസയ്ക്ക് സമൻസ് അയച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ.എൻ.സി.ബിയുടെ ഈ സമൻസിനെതിരെ ശക്തമായി പ്രതികരിച്ച് നടി രംഗത്തെത്തിയിട്ടുണ്ട്.ദിയയുടെ മാനേജർ മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും, മറ്റു നടിമാർക്ക് നൽകിയെന്നുമാണ് എൻസിബിയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.തന്റെ ജീവിതത്തിൽ നിയമവിരുദ്ധമായി ഒന്നും ഉപയോഗിച്ചിട്ടില്ലെന്നും, ആർക്കും മയക്കുമരുന്ന് നൽകിയിട്ടില്ലെന്നും നടി ട്വീറ്റ് ചെയ്തു.
സുശാന്ത് സിംഗിന്റെ മരണത്തിൽ ആരംഭിച്ച അന്വേഷണം ബോളിവുഡിലെ മയക്കുമരുന്ന് റാക്കറ്റിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ നടക്കുന്നത്. സുശാന്ത് മുൻകാമുകി റിയ ചക്രബർത്തി, പ്രശസ്ത ബോളിവുഡ് താരങ്ങളെല്ലാം മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് മൊഴി നൽകിയിരുന്നു. ഇതുപ്രകാരം ശ്രദ്ധ കപൂർ, സാറ അലി ഖാൻ മുതലായ പ്രശസ്ത നടിമാരെ നർക്കോട്ടിക്സ് വിഭാഗം ചോദ്യം ചെയ്തേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
Discussion about this post