കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത്. സ്വപ്നയുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
ശിവശങ്കറിന് തങ്ങള്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്ന് എന്‍ഐഎ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വ്യക്തമാക്കിയിരുന്നു.
കൊച്ചി എന്‍ഐഎ ഓഫീസില്‍ വെച്ചാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുളളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ബന്ധം വ്യക്തപരമാണെന്നും സ്വര്‍ണ്ണക്കടത്തില്‍ പങ്കോ അറിവോ ഇല്ലെന്നാണ് നേരത്തെ എം ശിവശങ്കര്‍ പറയുന്നത്.
Discussion about this post