പാലക്കാട് : മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ. കെ ബാലനാണ് അക്കിത്തത്തിന് പുരസ്കാരം സമ്മാനിച്ചത്. അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ വീടായ ദേവായനത്തിൽ കോവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു ചടങ്ങുകൾ.
2019-ലെ ജ്ഞാനപീഠ പുരസ്കാരത്തിനാണ് അക്കിത്തം അർഹനായത്. മലയാളത്തിന് ആറാം തവണയാണ് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്നത്. വാഗ്ദേവതയുടെ വെങ്കല ശില്പവും 11 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലേക്ക് രണ്ടാം തവണയാണ് ജ്ഞാനപീഠപുരസ്കാരം എത്തുന്നത്. ഇതിനു മുമ്പ് 1955-ൽ എം ടി വാസുദേവൻ നായരിലൂടെ കുമരനെല്ലൂരിലേക്ക് ജ്ഞാനപീഠ പുരസ്കാരം എത്തിയിരുന്നു.
Discussion about this post