കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞമാസം ഉദ്ഘാടനം നിര്‍വഹിച്ച കണ്ണാടിവെളിച്ചത്തെ അഞ്ചരക്കണ്ടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം തകര്‍ന്നു വീണു. കെട്ടിടത്തിനടിയിൽ പെട്ട് പരിക്കേറ്റ രണ്ടു പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീമിന്റെ നിര്‍മാണം നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ആഗസ്റ്റ് മൂന്നിനായിരുന്നു പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചത് .
Discussion about this post