മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ ലണ്ടനിലെ 127 കോടി ഡോളര്‍ വിലമതിക്കുന്ന അപ്പാര്‍ട്ട്മെന്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി.
ലണ്ടനിലെ 77 സൗത്ത് ഓഡ്ലി സ്ട്രീറ്റിലുള്ള അപാര്‍ട്ട്മെന്റ് ആണ് കണ്ടുകെട്ടിയതെന്ന് ഇ.ഡി. പ്രസ്താവനയില്‍ അറിയിച്ചു. 1.35 കോടി പൗണ്ട് (ഏകദേശം 127 കോടി രൂപ) ആണ് ഇതിന്റെ വിപണിമൂല്യം കണക്കാക്കുന്നത്. 2017 – ല്‍ 99 ലക്ഷം പൗണ്ടിന് (ഏകദേശം 93 കോടി രൂപ) ആണ് റാണ കപൂര്‍ ഡുഇറ്റ് ക്രിയേഷന്‍സ് ജേഴ്സി ലിമിറ്റഡിന്റെ പേരില്‍ ഇത് വാങ്ങിയത്. ഈ ഫ്ളാറ്റ് വില്‍ക്കുന്നതിനായി വിവിധ വെബ്സൈറ്റുകളില്‍ പരസ്യം നല്‍കിയിരുന്നതായാണ് സൂചന. ഫ്ളാറ്റ് കണ്ടുകെട്ടുന്നതായും കൈമാറാന്‍ കഴിയില്ലെന്നും ഇ.ഡി. ബ്രിട്ടീഷ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റാണ കപൂര്‍ ഇപ്പോള്‍ ലണ്ടനില്‍ ജയിലില്‍ കഴിയുകയാണ്. 4,300 കോടി രൂപയുടെ അഴിമതി കേസില്‍ മുന്‍ ബാങ്ക് എക്സിക്യൂട്ടീവ് ആയ കപൂറിനെ മാര്‍ച്ച് ആദ്യം അറസ്റ്റ് ചെയ്തത്. വിവിധ ബാങ്കുകളില്‍ നിന്നായി ആകെ 97,000 കോടി രൂപയോളം വായ്പയെടുക്കുകയും ഇതില്‍ 31,000 കോടിയും വകമാറ്റിയെന്നുമാണ് ആരോപണം.
Discussion about this post