ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നന്ദി അറിയിച്ച് എ പി അബ്ദുള്ളക്കുട്ടി. പാർട്ടി ദേശീയ നേതൃത്വത്തോടും സംസ്ഥാന നേതൃത്വത്തോടും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഈ ദേശീയ പ്രസ്ഥാനത്തിലേക്ക് വൈകിയാണെങ്കിലും എത്താൻ സാധിച്ചതിൽ സന്തോഷം.
ന്യുനപക്ഷ സമൂഹത്തിനുള്ള അംഗീകാരമാണ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മുസ്ലിമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post