തിരുവനന്തപുരം: പോള്‍ മുത്തൂറ്റ് ജോര്‍ജ് വധക്കേസില്‍ ഒന്നാം പ്രതി ജയചന്ദ്രന്, കാരി സതീശന് ഉള്‍പ്പടെ 9 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജയചന്ദ്രന് ജീവപര്യന്തത്തിന് പുറമെ 50000 രൂപ പിഴ ഒടുക്കണം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. പത്ത് മുതല്‍ പതിമൂന്ന് വരെ നാല് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവ് വിധിച്ചു. 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഇന്നലെ പരിഗണിച്ചപ്പോള്‍ എല്ലാ പ്രതികളും ഹാജരില്ലാതിരുന്നതിനത്തെുടര്ന്നാണ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. കാരി സതീശനും, ജയചന്ദ്രനും അടക്കമുള്ളവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊലപാതകം, സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു. 14 ാം പ്രതി അനീഷിനെ കോടതി വെറുതെ വിട്ടു. ക്വട്ടേന്‍ കേസില്‍ 14 പ്രതികള്‍ക്കും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
2009 ആഗസ്റ്റ് 21ന് അര്‍ധരാത്രിയോടെയാണ് പോള്‍ എം. ജോര്‍ജ് കൊല്ലപ്പെട്ടതെന്നാണ് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ പോങ്ങ എന്ന സ്ഥലത്താണ് പോളിന് കുത്തേറ്റത്. ഒന്നാം പ്രതി ജയചന്ദ്രന്റെ സംഘം എതിരാളിയായ നസീറിനെ ആക്രമിക്കാന്‍ പോകുന്നതിനിടെയാണ് വഴിക്കുവെച്ച് അവിചാരിതമായി പോളുമായി ഏറ്റുമുട്ടിയതും കുത്തേറ്റ് പോള്‍ കൊല്ലപ്പെട്ടതും.
ആദ്യം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസ് പോളിന്റെ പിതാവ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചതോടെയാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്.
Discussion about this post