മുൻ കേന്ദ്രമന്ത്രിയും ബിജെപി അംഗവുമായ ജസ്വന്ത് സിംഗ് അന്തരിച്ചു.82 വയസായിരുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ജസ്വന്ത് സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള രാഷ്ട്രീയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
വാജ്പേയി മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ജസ്വന്ത് സിംഗ്, ഇന്ത്യയിൽ ഏറ്റവും അധികം സേവനമനുഷ്ഠിച്ച പാർലമെന്റ് അംഗങ്ങളിൽ ഒരാളാണ്. മുൻ കരസേനാ അംഗമായിരുന്ന അദ്ദേഹം, പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.അടൽജിയുടെ കാലത്ത് നിർണായകമായ വകുപ്പുകൾ കൈകാര്യം ചെയ്ത ജസ്വന്ത് ജി, പ്രതിരോധ, ധനകാര്യ മേഖലകളിൽ നടത്തിയ ഇടപെടലുകൾ വളരെ ശ്രദ്ധേയമായിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
പ്രമുഖ ബിജെപി നേതാവായ ജസ്വന്ത് സിംഗിന്റെ യോഗം കനത്ത ദുഃഖം ഉളവാക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വെളിപ്പെടുത്തി. പ്രതിരോധം അടക്കമുള്ള വിവിധ മേഖലകളുടെ ചുമതല വഹിച്ചു കൊണ്ട് അദ്ദേഹം രാജ്യത്തെ സേവിച്ചുവെന്നും, നിയമസഭാംഗമെന്ന നിലയിലും, മന്ത്രിയെന്ന നിലയിലും തന്റെ കാര്യക്ഷമത കൊണ്ട് അദ്ദേഹം വേറിട്ടു നിന്നിരുന്നുവെന്നും രാജ്നാഥ്സിംഗ് ഓർമിച്ചു
.
Jaswant Singh Ji will be remembered for his unique perspective on matters of politics and society. He also contributed to the strengthening of the BJP. I will always remember our interactions. Condolences to his family and supporters. Om Shanti.
— Narendra Modi (@narendramodi) September 27, 2020
Discussion about this post