ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഭീകരരുടെ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെ സുരക്ഷാ സേന ഉടൻ തന്നെ തിരിച്ചടിക്കാൻ ആരംഭിച്ചു.
ഭീകരർക്കായുള്ള തിരച്ചിൽ സുരക്ഷാസേന ശക്തമാക്കിയിട്ടുണ്ട്. പർവ്വത മേഖലയിലെ വനപ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ദുഷ്കരമായ ഉയരം കൂടിയ പർവ്വത മേഖലകളാണ് ഈ പ്രദേശത്ത് ഉള്ളത്. ഭീകരർക്കായുള്ള തിരച്ചിലിൽ സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്തസംഘം പങ്കെടുക്കുന്നു.
സിയോജ് ധാർ വന അതിർത്തിയിലും ദോഡയിലെ ഭാദേർവായിലും സൈന്യത്തിന്റെയും ജമ്മു കശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെയും (എസ്ഒജി) നേതൃത്വത്തിൽ ശക്തമായ പരിശോധന തുടർന്നുവരികയാണ്. വനത്തിനുള്ളിൽ രണ്ടോ മൂന്നോ ഭീകരർ ഒളിച്ചിരിക്കുന്നതായാണ് സൂചന. ഉധംപൂരിൽ നിന്നും ദോഡയിൽ നിന്നും ഡ്രോണുകളും സ്‌നിഫർ നായ്ക്കളും ഉൾപ്പെടെയുള്ള അധിക സേനയെ ഈ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്.
Discussion about this post