ഗാന്ധി നഗർ : ഇന്ന് ഗുജറാത്തിൽ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് 34200 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കും. ഭാവ്നഗറിൽ നിന്നാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ പര്യടനം ആരംഭിക്കുന്നത്. അവിടെ അദ്ദേഹം ‘സമുദ്ര സേ സമൃദ്ധി’ പരിപാടിയിൽ പങ്കെടുക്കുകയും 34,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. തുടർന്ന് പ്രധാനമന്ത്രി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
ലോത്തലിൽ നിർമ്മിക്കുന്ന ദേശീയ സമുദ്ര പൈതൃക സമുച്ചയം പ്രധാനമന്ത്രി സന്ദർശിക്കും. ഏകദേശം 4,500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ദേശീയ സമുദ്ര പൈതൃക സമുച്ചയം 375 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു
. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ലൈറ്റ്ഹൗസ് മ്യൂസിയം (77 മീറ്റർ), 14 ഗാലറികൾ, കോസ്റ്റൽ സ്റ്റേറ്റ് പവലിയനുകൾ, നാല് തീം പാർക്കുകൾ, ഒരു ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് എന്നിവ ഇതിൽ ഉൾപ്പെടും. 100 മുറികളുള്ള ഒരു ടെന്റ് സിറ്റിയും റിസോർട്ടും, ഇ-കാർ സൗകര്യങ്ങളും, 500 ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പാർക്കിംഗും ഇവിടെ ഒരുക്കിയിട്ടുണ്ട്.
7,870 കോടി രൂപയുടെ വിവിധ സമുദ്ര
പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും.
മുംബൈ ഇന്റർനാഷണൽ ക്രൂയിസ് ടെർമിനലിന്റെ ഉദ്ഘാടനം, കൊൽക്കത്ത തുറമുഖത്ത് പുതിയ കണ്ടെയ്‌നർ ടെർമിനലിന് തറക്കല്ലിടൽ, പാരദീപ് തുറമുഖത്ത് ഒരു കാർഗോ ഹാൻഡ്‌ലിംഗ് സിസ്റ്റം, കാണ്ട്‌ലയിലെ ദീൻദയാൽ തുറമുഖത്ത് ട്യൂണ ടെക്ഡ മൾട്ടി-കാർഗോ ടെർമിനലിന്റെ വികസനം എന്നിവയുടെ വെർച്വൽ ഉദ്ഘാടനം മോദി നിർവഹിക്കും. ഗുജറാത്തിലെ ധോലേരയിൽ മഴയും വെള്ളപ്പൊക്കവും മൂലം നാശനഷ്ടങ്ങൾ ഉണ്ടായ മേഖലയിൽ പ്രധാനമന്ത്രി വ്യോമ സർവേയുംനടത്തും.
Discussion about this post