കോട്ടയം : കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും എംഎൽഎയുമായ സി.എഫ് തോമസ് അന്തരിച്ചു.81 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പ്രായാധിക്യം മൂലം അവശനായിരുന്ന അദ്ദേഹം ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
എഴുപതുകളുടെ ഒടുക്കത്തോടെ രാഷ്ട്രീയത്തിൽ സജീവമായ തോമസ്, 1980 മുതൽ തുടർച്ചയായി ചങ്ങനാശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയിരുന്നു.2001-2006 ഈ കാലഘട്ടത്തിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം, 9 തവണ നിയമസഭയിൽ അംഗമായിരുന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യു വിലൂടെ സജീവരാഷ്ട്രീയത്തിലെത്തിയ സി.എഫ് തോമസ് കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കെ.എം മാണിയ്ക്കൊപ്പം നിലനിന്നിരുന്ന തോമസ്, അന്തരിക്കുമ്പോൾ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ആയിരുന്നു.
Discussion about this post