ന്യൂഡൽഹി : പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ ഡൽഹിയിൽ വ്യാപക ആക്രമണങ്ങൾ ആസൂത്രണം ചെയ്ത മുൻ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈനിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കലാപമുണ്ടാവുന്നതിനു ദിവസങ്ങൾക്കു മുമ്പ് താഹിർ ഹുസൈൻ 50 ലിറ്ററോളം ആസിഡ് വാങ്ങി സൂക്ഷിച്ചിരുന്നുവെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. താഹിർ ഹുസൈനെതിരെ ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്.
കലാപവുമായി ബന്ധപ്പെട്ട കേസിൽ താഹിർ ഹുസൈന്റെ പങ്ക് പൂർണമായും തെളിയിക്കുന്നതിനായി ഇയാളുടെ അയൽക്കാരനും കൂട്ടാളിയുമായ ആക്രി കച്ചവടക്കാരനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. താഹിർ ഹുസൈനെ കലാപത്തിനായി 1.12 കോടി രൂപ സ്വരൂപിക്കാൻ സഹായിച്ചത് ഇയാളാണെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഈ ആക്രി കച്ചവടക്കാരൻ തന്നെയാണ് താഹിർ ഹുസൈൻ 50 ലിറ്ററോളം ആസിഡ് വാങ്ങി സൂക്ഷിച്ചിരുന്നുവെന്ന മൊഴി നൽകിയത്. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിൽ താഹിർ ഹുസൈന്റെ വീടിന്റെ മുകളിൽ നിന്നും ആസിഡ് ബൾബുകൾ പോലീസ് കണ്ടെടുത്തിരുന്നു.
Discussion about this post