കൊല്‍ക്കത്ത: ഷീന വധക്കേസില്‍ വീണ്ടും വഴിത്തിരിവുകള്‍. ഷീനയുടേയും മിഖായലിന്റേയും അച്ഛന്‍ താനാണെന്ന് വ്യക്തമാക്കി സിദ്ധാര്‍ത്ഥ ദാസ് എന്നയാള്‍ രംഗത്തെത്തി. ഇരുവരും തന്റെ മക്കളാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്നാണ് സിദ്ധാര്‍ത്ഥയെ കണ്ടെത്തിയത്.
ഇന്ദ്രാണിയെ നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്നും തങ്ങള്‍ വിവാഹം ചെയ്യാതെ ഒരുമിച്ച് താമസിക്കുകയായിരുന്നെന്നും സിദ്ധാര്‍ത്ഥ വ്യക്തമാക്കി. 1987 ഫെബ്രവരി 11നാണ് ഷീന ജനിച്ചത്. 1989ല്‍ ഇന്ദ്രാണി തന്നില്‍ നിന്നും അകന്നു. അതിന് ശേഷം താനവരെ കണ്ടിട്ടില്ല. ഒരു പക്ഷേ തന്റെ സാമ്പത്തിക സ്ഥിതിയില്‍ തൃപ്തയല്ലാത്തതിനാലാകും അവര്‍ തന്നെ വിട്ട് പോയത്. ഇന്ദ്രാണിക്ക് പണം എന്ന ചിന്ത മാത്രമാണുള്ളതെന്നും അതിനാല്‍ അവര്‍ ഷീനയെ കൊലപ്പെടുത്താനുള്ള സാദ്ധ്യതയുണ്ടെന്നും സിദ്ധാര്‍ത്ഥ പറഞ്ഞു. മകളെ കൊലപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇന്ദ്രാണിയെ തൂക്കിലേറ്റണമെന്നും അദ്ദേഹം പറഞ്ഞു.
മുംബയ് പൊലീസ് തന്നെ ഇതു വരെ ബന്ധപ്പെട്ടിട്ടില്ല. അവര്‍ വിളിച്ചാല്‍ താന്‍ അവരുമായി സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുംബയില്‍ നിന്നും ഒരു സംഘം കൊല്‍ക്കത്തയിലെത്തി സിദ്ധാര്‍ത്ഥിന്റെ മൊഴി എടുക്കും.
1998 മുതല്‍ കൊല്‍ക്കത്തയില്‍ കഴിയുന്ന സിദ്ധാര്‍ത്ഥ് ഒരു ചെറിയ കന്പനിയിലാണ് ജോലി ചെയ്യുന്നത്. വാടക ഫ്ലാറ്റില്‍ കഴിയുന്ന അദ്ദേഹത്തോടൊപ്പം ഭാര്യ ബബ്ലി ദാസുമുണ്ട്. തന്റെ ഭര്‍ത്താവിന് മുന്പ് മറ്റാരോടെങ്കിലും ബന്ധമുണ്ടായിരുന്നതായി തനിക്ക് അറിവില്ലെന്ന് ബബ്ലി പറഞ്ഞു.
Discussion about this post