ബെംഗളൂരു: ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് ലഹരി കടത്താൻ പ്രണയത്തിൽ കുടുക്കിയും വിവാഹ വാഗ്ദാനം നൽകിയും യുവതികളെ വ്യാപകമായി ഉപയോഗിച്ചതായി വിവരം.
മലയാളികളായ അനൂപ് മുഹമ്മദിനും റിജേഷ് രവീന്ദ്രനും ഒപ്പം നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്ത കന്നഡ സീരിയൽ നടി ഡി.അനിഖയുടെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണ് അന്വേഷണം ഈ ദിശയിൽ പുരോഗമിക്കുന്നത്.
നൈജീരിയൻ ലഹരി ഇടപാടുകാരനാണ് അനിഖയുടെ ഭർത്താവ്. ഇവരുടെ വീട്ടിൽ നിന്നു 11.4 ഗ്രാം ലഹരിമരുന്ന് എൻസിബി പിടിച്ചെടുത്തിരുന്നു.
Discussion about this post