കണ്ണൂർ : കണ്ണൂരിൽ വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തുർ നഗരസഭ ചെയർപേഴ്സൺ പി.കെ ശ്യാമളയ്ക്ക് ക്ലീൻ ചിറ്റ്. ശ്യാമളയെ കൂടാതെ നഗരസഭാ സെക്രട്ടറി, ടെക്നിക്കൽ എൻജിനീയർ എന്നിവർക്കും ക്ലീൻചിറ്റ് ആണ്. കേസിലെ അന്തിമ റിപ്പോർട്ട് പോലീസ് ഉടൻ സമർപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. സാജനെ ആത്മഹത്യയിലേക്ക് നയിച്ചത് സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റു പ്രശ്നങ്ങളുമാകാമെന്നാണ് പോലീസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.
പ്രവാസിയായ സാജൻ 15 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നൽകാത്തതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താതെയാണ് പോലീസ് കേസ് അവസാനിപ്പിക്കാൻ പോകുന്നത്. സാജന്റെ ആത്മഹത്യയിൽ നഗരസഭയ്ക്കോ പി.കെ ശ്യാമളയ്ക്കോ യാതൊരു പങ്കുമില്ലെന്നാണ് പോലീസ് റിപ്പോർട്ട്.
Discussion about this post