ലഖ്നൗ: ഹത്രാസ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വിട്ട് ഉത്തര്‍പ്രദേശ് പൊലീസ്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും പുരുഷ ബീജം കണ്ടെത്താനായില്ലെന്നും സംഘം ചേര്‍ന്നുള്ളതോ അല്ലാത്തതോ ആയ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും പൊലീസ് പറയുന്നു.
കഴുത്തില്‍ ഉണ്ടായ സാരമായ പരിക്കും അതിനെ തുടര്‍ന്നുണ്ടായ ആഘാതവും മൂലമാണ് 19കാരി മരണപ്പെട്ടതെന്നും എ.ഡി.ജി പ്രശാന്ത് കുമാര്‍ പറയുന്നു. കൂടാതെ, പെണ്‍കുട്ടി താന്‍ പീഡനത്തിന് ഇരയായിട്ടെന്ന് പറഞ്ഞിരുന്നില്ലെന്നും തന്നെ മര്‍ദ്ദിച്ചുവെന്നാണ് അവള് മരിക്കുന്നതിന് മുന്‍പ് പറഞ്ഞതെന്നും പൊലീസ് പറഞ്ഞു.
Discussion about this post