ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം ചിലര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് വിലയിരുത്തല്‍. സംഭവം സര്‍ക്കാരിനെതിരെ ഉപയോഗിക്കാന്‍ വലിയ തോതിലുള്ള വ്യാജപ്രചരണങ്ങളും നീക്കങ്ങളുമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ല തുടങ്ങിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്
പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലായെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണെന്ന് ഉത്തര്‍പ്രദേശ് എഡിജി പ്രശാന്ത് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടി ആദ്യം പ്രവേശിപ്പിച്ച ഉത്തര്‍പ്രദേശിലെ അലിഗഡ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലെ പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നാണ് രേഖകള്‍. പിന്നീട് നടന്ന വിശദമായ ഫോറന്‍സിക് പരിശോധനയില്‍ പീഡനം നടന്നതായി പറയുന്നില്ല. ജില്ലാ മജിസ്‌ട്രേറ്റ്, കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴിയും ഇത് ശരി വെക്കുന്നു. മാത്രമല്ല, വിദഗ്ധ ചികിത്സക്കായി പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും പുരുഷബീജം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
സെപ്റ്റംബര്‍ 14 ന് ബലാത്സംഗത്തിനിരയായ 19 വയസ്സുള്ള പെണ്‍കുട്ടിയെ ഗുരുതരമായ മുറിവുകളോടെ അലിഗഢിലെ എഎംയു ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റലിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കും, ശേഷം നില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസിലേക്കും മാറ്റിയെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ സുഷുമ്‌ന നാഡിക്കായിരുന്നു പരിക്ക്. ഇതിനിടെ, ചണ്ഡീഗഡില്‍ ചികിത്സാപ്പിഴവു മൂലം മരിച്ച മനീഷ എന്ന പെണ്‍കുട്ടിയുടെ ചിത്രം ഹാത്രാസ് പെണ്‍കുട്ടിയുടേതാണെന്ന വ്യാജേന സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. യുപിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരും മനീഷ വാത്മീകി എന്നാണ്.
നേരത്തെ പെണ്‍കുട്ടിയുടെ നാവ് അരിഞ്ഞെടുത്തു എന്ന വാര്‍ത്തകളും വ്യാജമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ആശുപത്രിയില്‍ പെണ്‍കുട്ടി സംസാരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു. വീട്ടുാരറിയാതെ പോലിസ് മൃതദേഹം സംസ്‌ക്കരിച്ചുവെന്ന വാര്‍ത്തകളും വ്യാജമെന്ന് വ്യക്തമായിരുന്നു. സംസ്‌കാരത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും പങ്കെടുത്തിരുന്നു എന്നും തെളിയിക്കുന്ന വീഡിയോ അടുത്ത ദിവസം പുറത്തു വന്നു.
Discussion about this post